Sunday, 19 November 2017

സാമ്പത്തിക സംവരണം നടപ്പാക്കണം


 

സാമ്പത്തിക സംവരണം നടപ്പാക്കണം


ശ്രീകൃഷ്ണപുരം: സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ഗുപ്തന്‍ സേവനസമാജം തിരുവാഴിയോട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വടക്കേപ്പാട്ട് വിജയന്‍, പി.ആര്‍. മുകുന്ദന്‍, കുഞ്ഞിരാമ ഗുപ്തന്‍, നമ്പന്‍കുട്ടി ഗുപ്തന്‍, മോഹനന്‍, പി.കെ. ചന്ദ്രന്‍, അപ്പുഗുപ്തന്‍ എന്നിവര്‍ സംസാരിച്ചു.

സാമ്പത്തിക സംവരണം മുന്നാക്ക സമുദായങ്ങള്‍ക്കും വേണം- ശിവദ്വജ സേവാസമിതി

ഇരിങ്ങാലക്കുട: സാമ്പത്തിക സംവരണം മുന്നാക്ക സമുദായങ്ങള്‍ക്കും വേണമെന്ന് ശിവദ്വജ സേവാസമിതി സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയില്‍ നടന്ന സംസ്ഥാന സമ്മേളനം, വനിതാ സമ്മേളനം, ശിവസംഗമം എന്നിവ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ ഉദ്ഘാടനം ചെയ്തു. 

മുന്നാക്ക സമുദായ സംരക്ഷണ മുന്നണി സംസ്ഥാന വനിതാ പ്രസിഡന്റ് ഉഷ പി. നമ്പൂതിരി അധ്യക്ഷയായിരുന്നു. വിവിധ മേഖലയില്‍ പ്രാഗല്ഭ്യം തെളിയിച്ച പ്രൊഫ. ഓമന, ശാന്ത നീലകണ്ഠന്‍, ശ്രീദേവി മനയമ്മ, സദനം കൃഷ്ണന്‍കുട്ടി, അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍, കുഴല്‍മന്ദം ജി. കൃഷ്ണകുമാര്‍, സൂരജ് നമ്പ്യാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വൈകീട്ട് നടന്ന സമാപനസമ്മേളനം കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍, വല്ലഭന്‍ നമ്പൂതിരി, മുരളീധരന്‍ പൊതുവാള്‍, കൗണ്‍സിലര്‍ സന്തോഷ് ബോബന്‍, ശൈലജ ഉണ്ണികൃഷ്ണന്‍, ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

'തൊഴില്‍ മേഖലയില്‍ സാമ്പത്തിക സംവരണം നടപ്പാക്കാന്‍ അനുവദിക്കില്ല'


കൊച്ചി: തൊഴില്‍ മേഖലയില്‍ 'സാമ്പത്തിക സംവരണം' കൊണ്ടുവരുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കേണ്ടതില്ലെന്ന് കെ.എല്‍.സി.എ. 

ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിഷന്‍ കണ്ടെത്തലിലുള്‍പ്പെടെയുള്ള തൊഴില്‍ നഷ്ടങ്ങള്‍ നികത്തിയതിനുശേഷം മതി അത്തരം ചര്‍ച്ചകളെന്നും കെ.എല്‍.സി.എ. ഭാരവാഹികള്‍ പറഞ്ഞു. 

സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ സമരത്തിന്റെ ഭാഗമായി കണയന്നൂര്‍ താലൂക്ക് ഓഫീസ് ഉപരോധത്തിലാണ് പ്രഖ്യാപനം നടത്തിയത്. 

തീരനിയന്ത്രണ വിജ്ഞാപനം മൂലം ഭവന നിര്‍മാണത്തിന് അവസരമില്ലാതെ ആയിരക്കണക്കിന് തീരവാസികള്‍ അലയുകയാണ്. ഗോശ്രീ വികസന സമിതി (ജിഡ) യുടെ പ്രവര്‍ത്തനങ്ങള്‍ മരവിച്ചിരിക്കുകയണെന്നും ജിഡയ്ക്ക് വര്‍ക്കിങ് ചെയര്‍മാനെ നിയമിക്കണമെന്നും കെ.എല്‍.സി.എ. ആവശ്യപ്പെട്ടു. 

സമരം കെ.എല്‍.സി.എ. മുന്‍ സംസ്ഥാന പ്രസിഡന്റും സമുദായ വക്താവുമായ ഷാജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. 

സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, ഫാ. ആന്റണി കുഴിവേലി, അലക്‌സ് താളുപ്പാടത്ത്, സി.ജെ. പോള്‍, പൈലി ആലുങ്കല്‍, എം.സി. ലോറന്‍സ്, യേശുദാസ് പറപ്പിള്ളി എന്നിവര്‍ സംസാരിച്ചു. 

സാമ്പത്തിക സംവരണം അനിവാര്യം -മുന്നാക്കസമുദായ സംരക്ഷണമുന്നണി

എല്ലാ മേഖലയിലും മുന്നാക്കക്കാരെ അവഗണിക്കുന്ന സ്ഥിതിയാണുള്ളത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

മുന്നാക്കസമുദായ സംരക്ഷണമുന്നണി ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറി  സി.എസ്. നായർ ഉദ്ഘാടനം ചെയ്യുന്നു
കല്പറ്റ: സാമ്പത്തിക സംവരണംകൊണ്ട് മാത്രമേ ജനങ്ങള്‍ക്ക് തുല്യനീതി ലഭിക്കുകയുള്ളൂവെന്ന് മുന്നാക്കസമുദായ സംരക്ഷണമുന്നണി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. 

എല്ലാ മേഖലയിലും മുന്നാക്കക്കാരെ അവഗണിക്കുന്ന സ്ഥിതിയാണുള്ളത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. 

കെ. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. എ.പി. വാസുദേവന്‍ നായര്‍, കെ. ബാലകൃഷ്ണന്‍, സുജാത ഗോപാല്‍, പി. രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. 

ഭാരവാഹികള്‍: കെ. പ്രകാശന്‍ (പ്രസി.), ടി. സന്തോഷ്, പി.വി. സുജാത ഗോപാല്‍ (വൈസ് പ്രസി.), എം.വി. വേണുഗോപാല്‍ (സെക്ര.), പി.സി. സരിത (ജോ. സെക്ര.), എം.എ. രവീന്ദ്രകുമാര്‍ (ട്രഷ.).

സാമ്പത്തിക സംവരണം നടപ്പാക്കണം -മലബാര്‍ നായര്‍ സേവാസമാജം


പേരാമ്പ്ര: ജാതി, മതത്തിന്റെ മാനദണ്ഡത്തില്‍ നടത്തുന്ന സംവരണം ഒഴിവാക്കി സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിന്റെയും കഴിവിന്റെയും അടിസ്ഥാനത്തില്‍ ജോലി സംവരണം നടപ്പാക്കണമെന്ന് മലബാര്‍ നായര്‍ സേവാസമാജം കൊയിലാണ്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് മഞ്ചേരി കെ.ആര്‍. ഭാസ്‌കരപിള്ള ഉദ്ഘാടനം ചെയ്തു. 

മനോജ് കോടേരി അധ്യക്ഷത വഹിച്ചു. നടന്‍ കോഴിക്കോട് നാരായണന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയലക്ഷ്മി നമ്പ്യാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ടി. വിശ്വനാഥന്‍ നമ്പ്യാര്‍, എ.എം. ഹരികൃഷ്ണന്‍, ഒ. ഗംഗാധരന്‍, ശ്രീരാം മാണിക്കോത്ത്, ഇ. രവീന്ദ്രന്‍ നമ്പ്യാര്‍, ബാബു പി. നമ്പ്യാര്‍, രാഗേഷ് എം. നായര്‍, കെ. ആശാ വല്ലഭന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സാമ്പത്തിക സംവരണം സാമൂഹിക നീതിക്ക് എതിര് - കെ.എല്‍.സി.എ.

കൊച്ചി: തൊഴില്‍ മേഖലയില്‍ സാമ്പത്തിക സംവരണം കൊണ്ടുവരുന്നതിന് നിയമദേഭഗതി വരുത്താന്‍ തിടുക്കം കാണിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി സാമൂഹിക നീതിക്ക് എതിരാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെ.എല്‍.സി.എ.) സംസ്ഥാന സമിതി കുറ്റപ്പെടുത്തി. 

ഭരണഘടനയില്‍ സാമ്പത്തിക സംവരണം എന്നൊന്നില്ല. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നയാളുകളാണ് സംവരണത്തിന് അര്‍ഹരായത്. കേരളത്തില്‍ അത് ജാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തിക അവസ്ഥയെ അതിനൊരു മാനദണ്ഡമാക്കി മാറ്റി സാമൂഹിക സന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവര്‍ പറഞ്ഞു.

സാമ്പത്തിക സംവരണം: ബ്രാഹ്മണസഭ സ്വാഗതം ചെയ്തു

പാലക്കാട്: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പത്തുശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കവിഭാഗക്കാര്‍ക്ക് സംവരണം ചെയ്തതിനെ കേരള ബ്രാഹ്മണസഭ സംസ്ഥാന കമ്മിറ്റി സ്വാഗതംചെയ്തു. ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല പ്രഖ്യാപനം സഫലമാവാന്‍ ജാതിസംവരണത്തിനുപകരം സാമ്പത്തികശേഷികൂടി മാനദണ്ഡമാക്കിവേണം സംവരണമെന്നും സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ പറഞ്ഞു. 

സാമ്പത്തിക സംവരണം ദുരുദ്ദേശപരം -തുളസീധരന്‍ പള്ളിക്കല്‍

കണ്ണൂര്‍: ദേവസ്വം നിയമനങ്ങളില്‍ മുന്നാക്കജാതിക്കാരിലെ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ദുരുദ്ദേശപരമാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അഭിപ്രായപ്പെട്ടു. എസ്.ഡി.പി.ഐ.യുടെ ബഹുജന്‍ മുന്നേറ്റയാത്രയുടെ വടക്കന്‍ മേഖലാജാഥയ്ക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസിനെ സഹായിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടുന്നവരെ തീവ്രവാദികളാക്കി മുദ്രകുത്തുകയാണ് -അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.ഉമര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം പി.അബ്ദുള്‍ഹമീദ്, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ബി.ശംസുദീന്‍ മൗലവി, അജ്്മല്‍ ഇസ്മായില്‍, പി.കെ.ഉസ്മാന്‍ പെരുമ്പിലാവ്, ജലീല്‍ നീലാമ്പ്ര, കെ.കെ.അബ്ദുള്‍ജബ്ബാര്‍, ഖാജാ ഹുസൈന്‍, പി.ആര്‍.കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് മണിക്കൂറുകള്‍ക്കൊണ്ട് പിഞ്ചുകുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുള്‍ തമീമിനെ ചടങ്ങില്‍ ആദരിച്ചു. 

സാമ്പത്തിക സംവരണം യു.ഡി.എഫിനുള്ള മറുപടിയെന്ന് പിള്ള എല്‍.ഡി.എഫ് നടപ്പിലാക്കിയത് അവരുടെ പ്രകടന പത്രികയിലുള്ള കാര്യമാണ്.

പത്തനാപുരം: സാമ്പത്തിക സംവരണം നടപ്പിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഇതുവരെ മുന്നോക്കക്കാരുടെ വോട്ട് വാങ്ങി പറ്റിച്ച യു.ഡി.എഫിനുള്ള മറുപടിയായിരുന്നുവെന്ന് കോരളകോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള.

എല്‍.ഡി.എഫ് നടപ്പിലാക്കിയത് അവരുടെ പ്രകടന പത്രികയിലുള്ള കാര്യമാണ്. യു.ഡി.എഫും സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് പ്രകടന പത്രികയില്‍ വാഗ്ദാനങ്ങല്‍ നല്‍കിയിരുന്നു. പക്ഷെ നടപ്പിലാക്കിയില്ല. ഇത് എന്‍.എസ്.എസിനുള്ള സമ്മാനമാണെന്ന് പറയുന്നതില്‍ ശരിയല്ലെന്നും സാമ്പത്തികമായി പിന്നോക്കം ലഭിക്കുന്ന മറ്റ് മുന്നോക്കക്കാര്‍ക്കും ഇതിന്റെ ഉപകാരം ലഭിക്കുമെന്നും ബാലകൃഷ്ണ പിള്ള ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണ പിള്ള.

സാമ്പത്തിക സംവരണം സാമൂഹിക നീതിയുടെ ഭാഗമാണ്. സാമൂഹിക നീതിയെന്നത് എല്ലാവര്‍ക്കും ലഭിക്കേണ്ട നീതിയെന്നതാണ്. ഇതിനെ എതിര്‍ക്കുന്നവര്‍ കാര്യങ്ങള്‍ പഠിച്ചിട്ട് വേണം പ്രക്ഷോഭം സംഘടിപ്പിക്കാന്‍. വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും അഭിപ്രായം പറയണമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. ആര്‍ക്ക് വേണ്ടിയും നീക്കി വെച്ച സംവരണം വെട്ടിച്ചുരുക്കിയോ എടുത്ത് കളഞ്ഞോ അല്ല കേരള സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പിലാക്കിയത്. മറിച്ച് ഒരു നിശ്ചിത ശതമാനം ആളുകള്‍ക്കായി പുതിയ സംവിരണം ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിന് എന്തിനാണ് എതിര്‍ക്കുന്നതെന്നും ബാലകൃഷ്ണ പിള്ള ചോദിച്ചു. 

ഏതെങ്കിലും സ്ത്രീയുടെ വയറ്റില്‍ ജനിച്ചത് കൊണ്ട് അവര്‍ നന്നാവരുതെന്ന് പറയുന്നത് ദുഷിപ്പാണ്. ആരും മുന്‍കൂട്ടി ആഗ്രഹിച്ചിട്ടല്ല ഭൂമിയിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ നീതി എല്ലാവര്‍ക്കും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കാന്‍ പദ്ധതിയുണ്ടെന്നാണ് വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. ഇതില്‍ പിണറായി വിജയനെ അഭിനന്ദിക്കുകയാണെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം നീതീകരിക്കാനാവാത്തത് - കെ.ആര്‍.എല്‍.സി.സി

 

ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണം പിന്‍വലിക്കണമെന്ന് സാംബവ മഹാസഭ


ഹരിപ്പാട്: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന് സാംബവ മഹാസഭ ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി ആവശ്യപ്പെട്ടു. സംവരണം ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയോ ആനുകൂല്യമോ അല്ല. ജാതിയുടെ പേരില്‍ നൂറ്റാണ്ടുകളായി നീതി നിക്ഷേധിക്കപ്പെട്ടിരുന്ന സമൂഹത്തിന് ഭരണഘടനാപരമായി ലഭിച്ച അവകാശമാണ്. അതില്‍ ഭരണകൂടം വെളളം ചേര്‍ക്കുകയാണ്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും രാമചന്ദ്രന്‍ മുല്ലശ്ശേരി പ്രസ്താവനയില്‍ അറിയി

സാമ്പത്തിക സംവരണം വേണ്ട- സാമൂഹിക സമത്വമുന്നണി


തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സാമൂഹിക സമത്വമുന്നണി സംസ്ഥാനക്കമ്മിറ്റി കേരള സര്‍ക്കാരിനോടവശ്യപ്പെട്ടു. പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദേവസ്വം ബോര്‍ഡിലെ എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥന്മാരുടെ ജാതി തിരിച്ചുള്ള പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു.

മുന്നണി രക്ഷാധികാരി വി.ദിനകരന്‍, വര്‍ക്കിങ് പ്രസിഡന്റ് പി.രാമഭദ്രന്‍, ജനറല്‍ സെക്രട്ടറി എസ്.കുട്ടപ്പന്‍ ചെട്ട്യാര്‍, ട്രഷറര്‍ എ.കുമാരസ്വാമി ആചാരി, ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ ബി.സുബാഷ് ബോസ്, വി.വി.കരുണാകരന്‍, ടി.ജി.ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Saturday, 18 November 2017

ജാതി സംവരണമല്ല സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന് കടകംപള്ളി സുരേന്ദ്രന്‍

ലപ്പുറം: ജാതി സംവരണമല്ല സാമ്പത്തിക സംവരണമാണ് വേണ്ടതെന്നാണ് പാര്‍ട്ടി നിലപാടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുന്നോക്ക പിന്നോക്ക വ്യത്യാസമില്ലാതെ സാമ്പത്തിക സംവരണം നടപ്പാക്കണമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. ബ്രാഹമ്ണ വിഭാഗത്തിലും പുലയവിഭാഗത്തിലും മറ്റെല്ലാം ജാതിയിലും സമ്പന്നരുണ്ട്. പാവപ്പെട്ടവരുണ്ടെന്നും കടകം  പള്ളി പറഞ്ഞു.

ഭൂപരിഷ്‌കരണത്തിന്റെ ഇരകളായിരുന്നു ബ്രാഹ്മണര്‍. ഏതാനും പേരുടെ കൈയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ആയിരങ്ങളിലേക്ക് കൈമാറ്റം ചെയ്തത്. ഭൂപരിഷ്‌കരണം നടപ്പിലായിട്ടും ഇന്നും രണ്ട് ലക്ഷം പേര്‍ ഭവനരഹിതാരാണെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍. ഇക്കൂട്ടത്തില്‍ ബ്രാഹ്മണരുമുണ്ടെന്ന് കടകം പള്ളി പറഞ്ഞു.

സാമ്പത്തിക സംവരണം; തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തവരുടെ ലക്ഷ്യം മറ്റ് പലതുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ By സമകാലിക മലയാളം ഡെസ്‌ക്‌

തിരുവനന്തപുരം: സാമ്പത്തിക സംവരണമാണവുമായി ബന്ധപ്പെട്ട് സിപിഎം നയമാണ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് അതിനെ ദുര്‍വാഖ്യാനം ചെയ്യുകയും, കുപ്രചാരണം നടത്തുകയും ചെയ്യുന്നവര്‍ക്ക് പല ലക്ഷ്യങ്ങളും ഉണ്ടാകുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. ശ്രീപുഷ്പക ബ്രാഹ്മണ സംഘത്തിന്റെ പരിപാടിയില്‍ പ്രസംഗിക്കവേ ഞാന്‍ പറഞ്ഞത് 'മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്നത് എന്റെ പാര്‍ട്ടിയുടെ നിലപാടാണെന്നാണ്. ' സി പി ഐ എമ്മിന്റെ സംവരണ വിഷയത്തിലെ നിലപാട് സുവ്യക്തമാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമെന്ന നിലയില്‍ ആ നിലപാടുകളെ കുറിച്ച് വ്യക്തമായ ബോധ്യത്തോടെയാണ് സംസാരിച്ചത്. 

പിന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണത്തില്‍ മുന്‍ഗണന നല്‍കണമെന്നും, അത്തരക്കാരുടെ അഭാവത്തില്‍ പിന്നാക്ക സമുദായത്തിലെ തന്നെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരെ ആ സമുദായ സംവരണത്തിന് പരിഗണിക്കണമെന്നുമുള്ളതാണ് പാര്‍ട്ടി നിലപാട്. സാമുദായിക സംവരണം അട്ടിമറിക്കപ്പെടരുത്. എന്നാല്‍ മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുണ്ട്. കഷ്ടത അനുഭവിക്കുന്നവരുണ്ട്. അവര്‍ക്ക് ചെറിയ ശതമാനം സംവരണം നല്‍കണമെന്നതും കൂടി ചേര്‍ന്നതാണ് സി പി ഐ എം അംഗീകരിച്ച നയം. ഈ നയം ആവര്‍ത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. 

അതിനെ ദുര്‍വാഖ്യാനം ചെയ്യുകയും, കുപ്രചാരണം നടത്തുകയും ചെയ്യുന്നവര്‍ക്ക് പല ലക്ഷ്യങ്ങളും ഉണ്ടാകും. അത്തരക്കാര്‍ക്ക് വേണ്ടിയല്ല ഈ വിശദീകരണം. തെറ്റിദ്ധരിക്കപ്പെടാതിരിക്കേണ്ട ജനവിഭാഗത്തിന് വേണ്ടിയാണ്. ജാതിമത വേര്‍തിരിവ് ഉണ്ടാക്കി നേട്ടം കൊയ്യാനിറങ്ങുന്നവരെ, ദുര്‍വാഖ്യാനം ചമയ്ക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കഴക്കൂട്ടം മണ്ഡലത്തില്‍ സംഘപരിവാറിന്റെ ദുഷ്പ്രചാരണങ്ങളെയും, കടന്നാക്രമണങ്ങളെയും ചെറുത്ത് തോല്‍പ്പിച്ച് എന്നെയും, ഇടതുപക്ഷ പ്രസ്ഥാനത്തെയും വിജയിപ്പിച്ചത് അതിന്റെ തെളിവാണ്. 

ഗീബല്‍സിയന്‍ നുണ പ്രചാരണം കൊണ്ട് തകര്‍ക്കാനുള്ള നീക്കം ജാതിമത വര്‍ഗീയതയുടെ കുട പിടിക്കുന്നവരുടേതാണ്. അത് അവജ്ഞയോടെ ഇന്നാട്ടിലെ പ്രബുദ്ധരായ ജനങ്ങള്‍ തളളികളയുമെന്ന് ഉറപ്പുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ By സമകാലിക മലയാളം ഡെസ്‌ക്‌

പാലക്കാട് : മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം നിലവിലെ സംവരണം തുടരണം എന്ന കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു സംശയവുമില്ല. മുന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ തന്നെ പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക വിഭാഗങ്ങളുടെ സംവരണ തോത് വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അപ്പോള്‍ സംവരണ ആനുകൂല്യങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ഇതിനെതിരെ എസ്എന്‍ഡിപിയോഗവും ശിവഗിരി മഠവും അടക്കമുള്ള പിന്നോക്ക വിഭാഗങ്ങള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ദേവസ്വം ബോര്‍ഡുകളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക വഴി സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ ലംഘനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തിയത്. 

ഉഭയകക്ഷി ചര്‍ച്ച പോലുമില്ലാതെ സര്‍ക്കാര്‍ കൊക്കൊണ്ട തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും, ഭരണഘടനാ വിരുദ്ധമായ ഈ നടപടിയെ നിയമപരമായി നേരിടുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. ഭരണഘടന അനുശാസിക്കുന്ന സംവരണ തത്വം അട്ടിമറിക്കാനാണ് ഇടതു സര്‍്ക്കാര്‍ ശ്രമിക്കുന്നതെന്നും, മുസ്ലീം ലീഗ് ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറും വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനും പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാനുമായി ഞായറാഴ്ച കണ്ണൂരില്‍ യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്. 

പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കിയ മുഖ്യമന്ത്രിയ്ക്ക് അനുമോദനം : ബാലകൃഷ്ണപിള്ള By സമകാലിക മലയാളം ഡെസ്‌ക്‌

കൊച്ചി: സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിക്കുന്നതും അതു നടപ്പാക്കി വിപ്ലവമാണെന്നു പറയുന്നതും ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തത്തെയാണ് കാണിക്കുന്നതെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ജാതി രണ്ടാമത്തെ പ്രശ്‌നം മാത്രമാണെന്ന മാര്‍ക്‌സിന്റെ തെറ്റ് ആവര്‍ത്തിക്കുകയാണ് ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ മുഖ്യധാരാ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എന്തുകൊണ്ട് ഒരു നിര്‍ണായക ശക്തി ആകുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴും ഇന്ത്യയിലെ അസമത്വത്തിന്റെയും വിവേചനത്തിന്റെയും അടിസ്ഥാന കാരണം ജാതി വ്യവസ്ഥ ആണ് എന്നുള്ള യാഥാര്‍ത്ഥ്യം അവര്‍ അംഗീകരിക്കുന്നില്ല എന്നുള്ളതാണ്. ഡോ. അംബേദ്കര്‍ അത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സ്ഥാപിച്ച ആ യാഥാര്‍ത്ഥ്യം മാര്‍ക്‌സിന് മനസ്സിലായില്ല. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയുടെ പ്രധാന അടിത്തറ ജാതിയാണന്ന് ഡോ. അംബേദ്കര്‍ സ്ഥാപിച്ചപ്പോള്‍ ജാതി ദ്വിതീയ പ്രശ്‌നം മാത്രമാണെന്ന് മാര്‍ക്‌സ് കണ്ടെത്തി. ഇതില്‍ അംബേദ്കര്‍ ആണ് ശരിയെന്ന് ഇന്ത്യയില്‍ ജീവിക്കുന്ന നീതിബോധമുള്ള ആരും അംഗീകരിക്കുമെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ എല്ലാ വിധ സാമൂഹിക പ്രശ്‌നങ്ങളുടെയും മൂല ഹേതു ജാതി വ്യവസ്ഥയും ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനവുമാണ്. പക്ഷേ, ഇന്ത്യയെ വായിക്കുന്നതില്‍ മാര്‍ക്‌സിന് പറ്റിയ തെറ്റ് ഇന്ത്യയിലെ 'മാര്‍ക്‌സിസ്റ്റു'കളും തുടരുന്നു. അതുകൊണ്ടാണ് ഡോ. അംബേദ്കര്‍ ഭരണഘടനയിലൂടെ ഉറപ്പിച്ച ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം എന്ന തത്വത്തിന്റെ പൊരുള്‍ ഇവിടുത്തെ ഇടതുപക്ഷത്തിന് മനസ്സിലാകാത്തത്. സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്നതും അത് നടപ്പിലാക്കി 'വിപ്ലവം' നടപ്പിലാക്കുന്നതും ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പും ജാതിവിവേചനത്തിരെയുള്ള ചെറുത്തുനില്‍പ്പും സ്വാഭിമാനവും പ്രതിധാനം ചെയ്യുന്ന 'ദലിത് '' എന്ന സംജ്ഞ ഉപയോഗിക്കരുത് എന്നൊക്കെ വാദിക്കുന്നതും യഥാര്‍ത്ഥ ഇന്ത്യയെ കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ അജ്ഞതയും പ്രത്യയശാസ്ത്രപരമായ പാപ്പരത്വവുമാണ് വെളിവാക്കുന്നത്. എന്തുകൊണ്ട് ഒരു കാലത്ത് ഈ പ്രസ്ഥാനങ്ങളുടെ അടിത്തറ ആയിരുന്ന ദലിതര്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് അകലുന്നു എന്ന് ഈ പാര്‍ട്ടികള്‍ ചിന്തിക്കണം. അംബേദ്കറിനെ അഭിമുഖീകരിക്കാതെ ഇന്ത്യയില്‍ ഇടതുപക്ഷത്തിന് നിലനില്‍ക്കുവാന്‍ കഴിയില്ല. ജാതി തന്നെയാണ് ഇന്ത്യയിലെ വര്‍ഗ്ഗമെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സംവരണം ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തം: ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് By സമകാലിക മലയാളം ഡെസ്‌ക്‌

കൊച്ചി: സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിക്കുന്നതും അതു നടപ്പാക്കി വിപ്ലവമാണെന്നു പറയുന്നതും ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തത്തെയാണ് കാണിക്കുന്നതെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ജാതി രണ്ടാമത്തെ പ്രശ്‌നം മാത്രമാണെന്ന മാര്‍ക്‌സിന്റെ തെറ്റ് ആവര്‍ത്തിക്കുകയാണ് ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ മുഖ്യധാരാ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എന്തുകൊണ്ട് ഒരു നിര്‍ണായക ശക്തി ആകുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴും ഇന്ത്യയിലെ അസമത്വത്തിന്റെയും വിവേചനത്തിന്റെയും അടിസ്ഥാന കാരണം ജാതി വ്യവസ്ഥ ആണ് എന്നുള്ള യാഥാര്‍ത്ഥ്യം അവര്‍ അംഗീകരിക്കുന്നില്ല എന്നുള്ളതാണ്. ഡോ. അംബേദ്കര്‍ അത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സ്ഥാപിച്ച ആ യാഥാര്‍ത്ഥ്യം മാര്‍ക്‌സിന് മനസ്സിലായില്ല. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയുടെ പ്രധാന അടിത്തറ ജാതിയാണന്ന് ഡോ. അംബേദ്കര്‍ സ്ഥാപിച്ചപ്പോള്‍ ജാതി ദ്വിതീയ പ്രശ്‌നം മാത്രമാണെന്ന് മാര്‍ക്‌സ് കണ്ടെത്തി. ഇതില്‍ അംബേദ്കര്‍ ആണ് ശരിയെന്ന് ഇന്ത്യയില്‍ ജീവിക്കുന്ന നീതിബോധമുള്ള ആരും അംഗീകരിക്കുമെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ എല്ലാ വിധ സാമൂഹിക പ്രശ്‌നങ്ങളുടെയും മൂല ഹേതു ജാതി വ്യവസ്ഥയും ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനവുമാണ്. പക്ഷേ, ഇന്ത്യയെ വായിക്കുന്നതില്‍ മാര്‍ക്‌സിന് പറ്റിയ തെറ്റ് ഇന്ത്യയിലെ 'മാര്‍ക്‌സിസ്റ്റു'കളും തുടരുന്നു. അതുകൊണ്ടാണ് ഡോ. അംബേദ്കര്‍ ഭരണഘടനയിലൂടെ ഉറപ്പിച്ച ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം എന്ന തത്വത്തിന്റെ പൊരുള്‍ ഇവിടുത്തെ ഇടതുപക്ഷത്തിന് മനസ്സിലാകാത്തത്. സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്നതും അത് നടപ്പിലാക്കി 'വിപ്ലവം' നടപ്പിലാക്കുന്നതും ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പും ജാതിവിവേചനത്തിരെയുള്ള ചെറുത്തുനില്‍പ്പും സ്വാഭിമാനവും പ്രതിധാനം ചെയ്യുന്ന 'ദലിത് '' എന്ന സംജ്ഞ ഉപയോഗിക്കരുത് എന്നൊക്കെ വാദിക്കുന്നതും യഥാര്‍ത്ഥ ഇന്ത്യയെ കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ അജ്ഞതയും പ്രത്യയശാസ്ത്രപരമായ പാപ്പരത്വവുമാണ് വെളിവാക്കുന്നത്. എന്തുകൊണ്ട് ഒരു കാലത്ത് ഈ പ്രസ്ഥാനങ്ങളുടെ അടിത്തറ ആയിരുന്ന ദലിതര്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് അകലുന്നു എന്ന് ഈ പാര്‍ട്ടികള്‍ ചിന്തിക്കണം. അംബേദ്കറിനെ അഭിമുഖീകരിക്കാതെ ഇന്ത്യയില്‍ ഇടതുപക്ഷത്തിന് നിലനില്‍ക്കുവാന്‍ കഴിയില്ല. ജാതി തന്നെയാണ് ഇന്ത്യയിലെ വര്‍ഗ്ഗമെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം എന്നും സവര്‍ണര്‍ക്കൊപ്പം; സിപിഎമ്മിനും സംഘപരിവാറിനും ഒരേ ശബ്ദം; സതി അങ്കമാലി

ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഈ സാഹചര്യത്തില്‍ വിഷയത്തെക്കുറിച്ച് ദലിത് സാമൂഹ്യ പ്രവര്‍ത്തക സതി അങ്കമാലി സംസാരിക്കുന്നു.

 

ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ എടുത്തു പറയേണ്ട ചില കാര്യങ്ങളുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം എടുത്തു പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരുകാര്യം ഇടതുപക്ഷം അനുകൂലിക്കുന്നത് ജാതി സംവരണത്തെയല്ല എന്നതാണ്. മറിച്ച് സാമ്പത്തിക സംവരണത്തെയാണ് അവര്‍ അനുകൂലിച്ചുവരുന്നത്. പാവപ്പെട്ടവരും പണക്കാരും എന്ന വര്‍ഗസിദ്ധാന്തത്തില്‍ത്തന്നെ ഉറച്ചു നിന്നു നോക്കുമ്പോള്‍ അത് തെറ്റാവണം എന്നില്ല. പക്ഷേ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ അത് എത്രമാത്രം ശരിയാണ് എന്നകാര്യമാണ് ചിന്തിക്കേണ്ടത്. സാമ്പത്തിക സംവരണമാണ് ആവശ്യം എന്ന ഇഎംഎസ് അടക്കമുള്ള നേതാക്കളുടെ  ആ നയത്തിന്റെ നടത്തിപ്പാണ് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണം നടപ്പാക്കല്‍. 

ഇടതുപക്ഷവും സംഘപരിവാറും ഇപ്പോള്‍ സംസാരിക്കുന്നത് ഒരേശബ്ദത്തിലാണ്. സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. സംവരണം എന്നത് സാമ്പത്തിക ഉന്നമനത്തിനായി ഉള്ളതല്ല, മറിച്ച് ജനതയുടെ സാമൂഹ്യ ഉന്നമനത്തിനുള്ളതാണ്. 

ഒരു പൗരന്റെ പ്രതിശീര്‍ഷ വരുമാനം കൂട്ടുവാന്‍ വേണ്ടി സര്‍ക്കാര്‍ സഹായിക്കുന്നതല്ല സംവരണം, സാമൂഹ്യ നീതിയുടെ വിതരണവുമായി ബന്ധപ്പെട്ടതാണ്. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരെ
പ്രതിനിധാന രാഷ്ട്രീയത്തിന്റെ ഭാഗമാക്കുക എന്നതാണ് സംവരണത്തിന്റെ ഉദ്ദേശം. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജാതിയെ അഡ്രസ് ചെയ്തിട്ടില്ല. ആ പാര്‍ട്ടികളാണ് മുന്നോക്ക വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തുന്നത്.

ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘടന അനുസരിച്ചു തന്നെയാണ്. ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപപനം വ്യക്തമായ ഭരണഘടനാ ലംഘനം നടത്തിയിരിക്കുകയാണ് ഇവിടെ. ദലിതനെ പൂജാരിയാക്കിയതിന്റെ പേരില്‍ സമരം നടത്തിയ ഒരു സമൂഹത്തിലാണ് സാമ്പത്തിക സംവരണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് എന്നതുകൂടി ഓര്‍ക്കണം. 

ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ജാതിസംവരണം അട്ടിറിക്കാനുള്ള പലതരത്തിലുള്ള നീക്കങ്ങളും നടന്നിട്ടുള്ളതായി നമുക്ക് കാണാന്‍ സാധിക്കും. ഏതു പൊലുമേഖലാ സ്ഥാപനം എടുത്തു പരിശോധിച്ചാലും അവിടെയെല്ലാം മുന്നോക്ക വിഭാഗങ്ങള്‍ തന്നെയാണ് കൂടുതല്‍. ദേവസ്വം ബോര്‍ഡ് തന്നെയെടുത്ത് പരിശോധിച്ചു നോക്കു, അവിടെ തൊണ്ണൂറ് ശതമാനവും മുന്നോക്ക വിഭാഗക്കാരാണ്. വെറും പത്തു ശതമാനമാണ് പിന്നോക്ക വിഭാഗക്കാര്‍ ഉള്ളത്. ജാതി സംവരണത്തെ എതിര്‍ക്കുന്ന നിഷ്പക്ഷര്‍ ഇതൊന്നും കണ്ടില്ലാ എന്ന് നടിക്കുകയാണ്. ജാതി സംവരണമല്ല, സാമ്പത്തിക സംവരണാണ് വേണ്ടത് എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വാദിക്കുമ്പോള്‍ സംഘപരിവാര്‍ അജണ്ടകളെ പ്രോത്സാഹിപ്പിക്കുയാണ് ചെയ്യുന്നത്. 

ഇന്ത്യയില്‍ ക്യാപിറ്റല്‍ എന്നുപറയുന്നത് പണമല്ല,കാസ്സ്റ്റാണ്. അതു മനസ്സിലാക്കാന്‍ ഇടതു സര്‍ക്കാരിന് സാധിച്ചില്ല.  ഒരേ വരുമാനമുള്ള ബ്രാഹ്മണനും ദലിതനും സമൂഹത്തില്‍ ലഭിക്കുന്ന പരിഗണന ഇപ്പോഴും രണ്ടുതരത്തിലാണ്. അത് മാറാതെ നമ്മുടെ സമൂഹം ജനാധിപത്യ
സമൂഹം ആകില്ല. ഈ അന്തരത്തെ കുറയ്ക്കാനാണ് സംവരണം നടപ്പാക്കുന്നത്. ഇത് നമ്മുടെ ഭരണാധികാരികള്‍  മറക്കുന്നു. 

ഇന്ത്യന്‍ ഭരണഘടനയുടെ പോളിസി എന്താണ് എന്ന് ഭരണകര്‍ത്താക്കള്‍ എങ്കിലും മനസ്സിലാക്കണ്ടതല്ലേ? സോഷ്യല്‍ മീഡിയയിലൊക്കെ ജാതിസംവരണ വിരുദ്ധ പോസ്റ്റുകള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ദലിതര്‍ക്ക് സംവരണം നല്‍കുന്നതുകൊണ്ടാണ് മുന്നോക്ക വിഭാഗക്കാര്‍ക്ക് ജോലി ലഭിക്കാത്തതും അഡ്മിഷന്‍ ലഭിക്കാത്തും എന്നൊക്കെയാണ് വാദം.  ഈ വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എത്ര ദലിതര്‍,എത്ര ആദിവാസികള്‍ ജോലി ചെയ്യുന്നുണ്ട് എന്ന് വിശദമായി പഠിക്കുകയാണ്. 

സാമൂഹ്യ നീതുയമായി ബന്ധപ്പെട്ട സംവരണ വിഷയം എത്ര അപക്വമായാണ് സര്‍ക്കാരുകള്‍ കൈകാര്യ ചെയ്യുന്നത് എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ഉയര്‍ന്നുവരണം. 

ദലിതരുടേയും ആദിവാസികളുടേയും വിഷയങ്ങളില്‍ മാത്രമാണ് സര്‍ക്കാരുകള്‍ ഇത്രയും അലംഭാവം കാണിക്കുന്നത്. സവര്‍ണ ജാതിക്കാരെ പ്രീതിപ്പെടുത്തി നിര്‍ത്താതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് വിശ്വസിക്കുന്ന സര്‍ക്കാരുകളാണ് എക്കാലവും നമുക്കുണ്ടായിട്ടുള്ളത്. ഈ സര്‍ക്കാരും അതില്‍ നിന്ന് മുക്തമല്ല എന്നാണ് ഇവരുടെ പ്രവര്‍ത്തികള്‍ സൂചിപ്പിക്കുന്നത്. 

കോണ്‍ഗ്രസ് ഒരുകാലത്തും അധികാര സമൂഹത്തെ അഴിച്ചു പണിയാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അതേരീതിയിലാണ് നീങ്ങുന്നത്. പികെഎസ് പോലുള്ള സംഘടനകള്‍ ഇതിനെതിരെ ഒന്നും മിണ്ടിയിട്ടില്ല എന്നുകൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. അവര്‍ക്ക് ശബ്ദിക്കാന്‍ സാധിക്കില്ല എന്നത് മറ്റൊരു സത്യമായി അംഗീകരിക്കുന്നുവെങ്കിലും ഒരു ചെറു പ്രതിഷേധം പോലും ഈ വിഷയത്തില്‍ അവര്‍ ഉയര്‍ത്താത്ത് അത്ഭുതപ്പെടുത്തുന്നു. സിപിഎമ്മിന്റെ ദലിത് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുപറയുന്ന എല്ലാവരും പാര്‍ട്ടിക്ക് പുറത്തുപോകും എന്നത് മറ്റൊരു വസ്തുത. 

ഇവിടുത്തെ പ്രബല കമ്മ്യൂണിറ്റികള്‍ തന്നെയാണ് ഇവിടുത്തെ പ്രധാന പൊളിറ്റിക്കല്‍ പാര്‍ട്ടികളും. അതൊരു സത്യമാണ്. എല്ലാക്കാലത്തും സാമ്പത്തികവും സാമൂഹികവുമായ അധികാരങ്ങള്‍ നേടിയെടുക്കാന്‍ ഈ പ്രബല വിഭാഗദങ്ങളെ ഭരണകൂടങ്ങള്‍ സഹായിച്ചിട്ടുണ്ട്. അന്നും ഇന്നും പുറത്തു നില്‍ക്കുന്നത് ആദിവാസികളും ദലിതരുമാണ്.അതാണ് പറഞ്ഞത് ഇടതുപാര്‍ട്ടികള്‍ എന്നും സവര്‍ണര്‍ക്കൊപ്പമാണ് എന്ന്.

ജാതി സംവരണ വിരുദ്ധര്‍ പറയുന്ന മറ്റൊരു കാര്യമുണ്ട്,അംബേദ്കര്‍ തന്നെ സംവരണം എടുത്തുകളയണം എന്നു പറഞ്ഞു എന്നത്. സാമൂഹ്യ നീതി സങ്കല്‍പ്പവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അത് പറയുന്നത്.അതായത് എല്ലാവരും തുല്യനീതിയില്‍ എത്തിക്കഴിയുമ്പോള്‍ സംവരണം എടുത്തുകളയാം എന്ന്. എന്നാല്‍ നമ്മുടെ രാജ്യം ഇന്ന് തുല്യ സാമൂഹ്യ നീതിയില്‍ എത്തിപ്പെട്ടിട്ടുണ്ടോ? ഒരു ജനാധിപത്യ വഴിനടത്തിപ്പില്‍ നമ്മളത് കൂടുതലായി ചര്‍ച്ച ചെയ്യേണ്ടതല്ലേ?  

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം എന്നത് കേവലമായിട്ടുള്ള സാമ്പത്തിക സഹായമല്ല, മറിച്ച് എല്ലാത്തരത്തിലുമുള്ള അധികാര വിതരണം തന്നെയാണത്.

ഈ പ്രശ്‌നങ്ങള്‍ എല്ലാം കൃത്യമായി അഡ്രസ് ചെയ്യാന്‍ സാധിക്കുന്ന, പിന്നോക്ക വിഭാഗങ്ങളിലൂന്നിയ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപംകൊള്ളാതെ,ആ പാര്‍ട്ടി അധികാരം പിടിച്ചെടുക്കാതെ  ഈ അസമത്വങ്ങള്‍ ഒന്നുതന്നെ മാറാന്‍ പോകുന്നില്ല. അംബേദ്കര്‍ വിഭാവനം ചെയ്ത ക്ഷേമ രാഷ്ട്രത്തിലേക്ക് എത്തിച്ചേരണമെങ്കില്‍ ദലിത്, ആദിവാസി,മത്സ്യബന്ധന മറ്റിതര പിന്നോക്ക വിഭാഗങ്ങളുടെ ആഭ്യന്തരത്തിലൂന്നിയ ഒരു രാഷ്ട്രീയത്തിനെ സാധ്യമാകു. ബഹുസ്വരതയിലൂന്നിയ അത്തരം രാഷ്ട്രീയത്തിന് മാത്രമാണ് ഇന്ത്യന്‍ ജനാധിപത്യത്തെ മുന്നോട്ടുനയിക്കാന്‍ സാധ്യമാകുക.അല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇനി മാറും എന്നൊന്നും പ്രതീക്ഷയില്ല.  പ്രീണനം നടത്തി എത്രനാള്‍ മുന്നോട്ട് പോകാന്‍ സാധിക്കും എന്നതാണ് പ്രസക്തമാകുന്ന മറ്റൊരു ചോദ്യം. 

തയ്യാറാക്കിയത്: വിഷ്ണു എസ് വിജയന്‍

മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം : ഗുരുദേവ പ്രതിമ മറയാക്കി നടപ്പാക്കിയ വന്‍ ചതിയെന്ന് ശിവഗിരി മഠം By സമകാലിക മലയാളം ഡെസ്‌ക്‌ | Published: 18th November 2017 12:17 PM

തിരുവനന്തപുരം : മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എസ്എന്‍ഡിപിയും ശിവഗിരി മഠവും രംഗത്തെത്തി. ഗുരുദേവ പ്രതിമയുടെ മറ പിടിച്ച് സാമ്പത്തിക സംവരണം എന്ന രഹസ്യ അജണ്ട നടപ്പാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന കൗശലം പ്രബുദ്ധ കേരളം തിരിച്ചറിയണമെന്ന് ശിവഗിരി മഠം ആവശ്യപ്പെട്ടു. ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 

ജാതിഭേദമില്ലാത്ത സമൂഹസൃഷ്ടിയുടെ ഭാഗമാണ് സാമുദായിക സംവരണം. നൂറ്റാണ്ടുകളായി സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ചവിട്ടിയിട്ട ജനവിഭാഗങ്ങളെ മുന്‍നിരയില്‍ കൊണ്ടുവരാനും, ഭരണവ്യവസ്ഥയില്‍ പങ്കാളികളാക്കാനും നവോത്ഥാന നായകര്‍ നടത്തിയ ശാസ്ത്രീയവും തത്വദീക്ഷാപരവുമായ ഇടപെടലാണ് സാമുദായിക സംവരണത്തിലൂടെ നടപ്പായത്. അതിന്റെ ഫലം ഇപ്പോഴും ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തിയായിട്ടില്ല. സംവരണം നടപ്പായ കാലത്ത് തന്നെ ഭരണതലപ്പത്തെ മുഴുവന്‍ സ്ഥാനങ്ങളും അലങ്കരിച്ചിരുന്ന ജാതിമേധാവിത്വം അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. അതാണ് 1957 ല്‍ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന്റെ ഭരണപരിഷ്‌കാര നിര്‍ദേശങ്ങളില്‍ നിഴലിച്ചത്. 

അന്ന് കേരള കൗമുദി പത്രാധിപര്‍ കെ സുകുമാരന്റെ നേതൃത്വത്തിലാണ് പ്രബുദ്ധകേരളം അതിന്റെ മുള നുള്ളിയത്. വര്‍ഷങ്ങല്‍ക്ക് ശേഷം സാമൂഹിക സാഹചര്യങ്ങള്‍ കൂടുതല്‍ രാഷ്ട്രീയ കേന്ദ്രീകൃതമായ അവസരം നോക്കിയുള്ള സര്‍ക്കാരിന്റെ മുതലെടുപ്പായിട്ടേ ഇപ്പോഴത്തെ നീക്കത്തെ കാണാനാകൂ. ഹിന്ദു രാഷ്ട്രീയത്തിന്റെ വളര്‍ച്ച മുന്നോക്ക സമുദായങ്ങളിലൂടെ ആണെന്ന് തിരിച്ചറിഞ്ഞ് അവരെ കൈയിലെടുക്കാനുള്ള അതിബുദ്ധിയാണിത്. ജാതിയില്ലായ്മയുടെ കഥ പറഞ്ഞ് പിന്നോക്ക സമുദായങ്ങളെ രാഷ്ട്രീയ എലിപ്പെട്ടികലിലാക്കി വെച്ചിരിക്കുകയാണ്. ഏറ്റവും വലിയ ജാതി മേധാവിത്വമുള്ള ദേവസ്വം ബോര്‍ഡില്‍ തന്നെ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത് വന്‍ ചതിയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ മുന്നോക്കം കൊണ്ടു വരാന്‍ സംവരണത്തിന്റെ ആവശ്യമില്ല. പ്രീണന ഇടപെടലുകള്‍ നിര്‍ത്തി, നാടിനും നാട്ടാര്‍ക്കും ഗുണമുണ്ടാകണമെന്ന ചിന്തയോടെ ഭരിച്ചാല്‍ മതിയെന്നും ശിവഗിരി മഠം പുറത്തിറക്കിയ പ്രസ്താവന ആവശ്യപ്പെടുന്നു. 

ദേവസ്വം ബോര്‍ഡുകളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക വഴി സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ ലംഘനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. ജാതി വിവേചനത്തിന്റെ എണ്ണിയാലൊടുങ്ങാത്ത കഷ്ടനഷ്ടങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മതിയായ ഭരണപങ്കാളിത്തം നല്‍കുക എന്ന മഹത്തായ ലക്ഷ്യമാണ് സംവരണത്തിന് പിന്നിലുള്ളത്. ഈ ലക്ഷ്യം തന്നെ അട്ടിമറിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ സംവരണ തീരുമാനം. പിന്നോക്ക ജനവിഭാഗങ്ങളുടെ ചോരയംു നീരും കൊണ്ട് അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് ഇത്തരം നീക്കം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ഈ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 

News


pilla


മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം: കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം-ആര്‍ ബാലകൃഷ്ണപിള്ള

തിരുവനന്തപുരം >  സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളില്‍ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള. 

തീരുമാനം എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണെന്നും ക്രിസ്ത്യാനികള്‍ക്കും ബ്രാഹ്മണ സമുദായത്തിലുമുള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം കൊണ്ടുവന്നതുകൊണ്ട് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും നിലവില്‍ പിന്നോക്കകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യമൊന്നും കുറയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

വ്യക്തിയുടെ സമ്പത്താണ് ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കുമ്പോള്‍ കാണിക്കേണ്ടത്. പാവപ്പെട്ടവന് എന്തെങ്കിലും കൊടുക്കുന്നത് അവന്റെ ജാതിയും മതവും നോക്കിയാകണമെന്ന് പറയുന്നത് മനുഷ്യത്വമല്ലെന്നും പിള്ള വ്യക്തമാക്കി.

News


സംവരണ വിഷയത്തില്‍ പ്രഖ്യാപിത നിലപാട് തന്നെയാണ് ഇടതുപക്ഷത്തിന്'; വിമര്‍ശകര്‍ക്ക് കണക്കുനിരത്തി മറുപടിയുമായി എം ബി രാജേഷ്

കൊച്ചി > ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ചരിത്രപരമായ തീരുമാനമെടുത്ത എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വ്യാജപ്രചരണം നടത്തുന്നവര്‍ക്ക് മറുപടിയുമായി എം ബി രാജേഷ് എംപി. നേരത്തേ അംഗീകരിച്ചതും പ്രഖ്യാപിതവുമായ ആ നിലപാടിന് അനുസൃതമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനമെന്ന് എം ബി രാജേഷ് പറഞ്ഞു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രിയായിരുന്ന എം എ ബേബി അവതരിപ്പിച്ച സ്വാശ്രയ നിയമത്തിലാണ് ഇന്ത്യയിലാദ്യമായി മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കും അംഗപരിമിതര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും കൂടി പിന്നാക്കപട്ടികജാതിപട്ടികവര്‍ഗ്ഗത്തോടൊപ്പം സംവരണം ഏര്‍പ്പെടുത്തിയത്.

സംവരണ വിഭാഗങ്ങളുടെ സംവരണാനുകൂല്യം സംരക്ഷിക്കുക മാത്രമല്ല വര്‍ദ്ധിപ്പിക്കുക കൂടി ചെയ്തു കൊണ്ട് പൊതുവിഭാഗത്തിന്റെ അവസരങ്ങള്‍ മുഴുവന്‍ അക്കൂട്ടത്തിലെ സമ്പന്നര്‍ സ്വന്തമാക്കാതിരിക്കാന്‍ അതിലെ പാവപ്പെട്ടവര്‍ക്കു കൂടി പ്രാതിനിധ്യം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ആറ്റില്‍ നിന്ന് മുങ്ങിയെടുത്ത ഒരു കല്ല് പ്രതിഷ്ഠിച്ചു കൊണ്ട് ശ്രീനാരായണഗുരു യാഥാസ്ഥികത്വത്തെ വിറകൊള്ളിച്ചപ്പോള്‍ പ്രതിഷ്ഠ നടത്താനുളള അവകാശമാണോ അവര്‍ണന്റെ ആത്യന്തിക പ്രശ്‌നം എന്ന് ഇക്കൂട്ടര്‍ അന്നുണ്ടായിരുന്നെങ്കില്‍ ചോദിച്ചുകൂടായ്കയില്ല.

ഇത്തരത്തിലുള്ള ഓരോ നടപടികള്‍ക്കും അതത് കാലത്തിനനുയോജ്യമായ പ്രതീകാത്മക പ്രാധാന്യമുണ്ടെന്നും അദ്ദേഹം ഫേസ്‌‌‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്‌‌‌‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സംവരണം വീണ്ടും സംവാദവിഷയമായിരിക്കുകയാണല്ലോ. ദേവസ്വം ബോർഡുകളിലെ നിയമനത്തിൽ പിന്നാക്കപട്ടികജാതിപട്ടികവർഗ്ഗ സംവരണം വർദ്ധിപ്പിച്ചതോടൊപ്പം മുന്നാക്കക്കാരിലെ പാവപ്പെട്ടവരായ പത്ത് ശതമാനത്തിനു കൂടി എൽ.ഡി.എഫ്. സർക്കാർ സംവരണം ഏർപ്പെടുത്തിയതിനെ ചൊല്ലിയാണ് ഇപ്പോഴത്തെ ചർച്ചകൾ. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്നവർ തന്നെ സർക്കാർ തീരുമാനത്തെ വിമർശിക്കുന്നുണ്ട്. വിമർശനങ്ങളിൽ പ്രധാനമായും ഉന്നയിക്കപ്പെടുന്നത് മൂന്ന് കാര്യങ്ങളാണ്.

1. സംവരണം സാമൂഹിക പ്രാതിനിധ്യം ഉറപ്പിക്കാനും പിന്നാക്കാവസ്ഥ പരിഹരിക്കാനുമുള്ള നടപടിയാണ്. ദാരിദ്ര്യവും സാമ്പത്തിക പിന്നാക്കാവസ്ഥയും പരിഹരിക്കാനല്ല. അതിനാൽ മുന്നാക്കത്തിലെ പാവപ്പെട്ടവർക്കുള്ള സംവരണത്തെ അനുകൂലിക്കാനാവില്ല.

2.മുന്നാക്കത്തിലെ പാവപ്പെട്ടവർക്കുള്ള സംവരണം രാജ്യത്ത് പല സംസ്ഥാനങ്ങളിലും സംവരണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പട്ടേൽ, ജാട്ട്, ഗുജ്ജർ തുടങ്ങിയവരുടെ സമരങ്ങൾക്കും യുക്തിരഹിതമായ ആവശ്യങ്ങൾക്കും ബലവും സാധൂകരണവുമാകുന്നു.

3. ഇടതുപക്ഷ സർക്കാരിന്റെ നിലപാട് സംഘപരിവാറിന്റെ സംവരണ വിരുദ്ധ നിലപാടിൽ നിന്ന് വ്യത്യസ്തമല്ല. ഇത് ഇടതുപക്ഷ വിരുദ്ധർ രാഷ്ട്രീയ വിരോധത്തിന്റെ അടിസ്ഥാനത്തിൽ ഉന്നയിക്കുന്ന അധിക്ഷേപമാണെന്ന നിലയിൽ അവഗണിക്കാവുന്നതാണെങ്കിലും അങ്ങിനെ ചെയ്യുന്നില്ല.

ഒന്നാമത്തെ വിമർശനമെടുക്കാം. സംവരണം സാമ്പത്തിക അവശതകൾക്കുള്ള പരിഹാരമാണെന്ന യാതൊരു തെറ്റിദ്ധാരണയും ഇടതുപക്ഷം വച്ചു പുലർത്തുന്നില്ല. സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ പോലും സംവരണം കൊണ്ടു മാത്രമാവില്ലെന്നിരിക്കേ സാമ്പത്തിക അവശതകൾക്ക് സംവരണം പരിഹാരമല്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇക്കാര്യങ്ങളെല്ലാം സി.പി.ഐ (എം) നേരത്തേ ചർച്ച ചെയ്തതും അതിന്റെ അടിസ്ഥാനത്തിൽ സംവരണ നയം ആവിഷ്‌ക്കരിച്ചതുമാണ്.

സ.ഇ.എം.എസ് തന്നെ ഇക്കാര്യം വിശദീകരിച്ചത് ഓർക്കുന്നു. നേരത്തേ അംഗീകരിച്ചതും പ്രഖ്യാപിതവുമായ ആ നിലപാടിന് അനുസൃതമാണ് എൽ.ഡി.എഫ്. സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. പെട്ടെന്നുണ്ടായതോ പുതിയതോ അല്ലെന്നർത്ഥം. നിരവധി തവണ വ്യക്തമാക്കപ്പെട്ട നിലപാട് ഒരിക്കൽക്കൂടി ആവർത്തിക്കട്ടെ. പിന്നാക്കക്കാരിലെ പാവപ്പട്ടവരായവർക്ക് സംവരണാനുകൂല്യം ലഭിക്കുന്നുവെന്നുറപ്പാക്കണം. അതിനുപകരം അവരിലെ വെണ്ണപ്പാളി (ക്രീമിലെയർ) ആനുകൂല്യങ്ങൾ കയ്യടക്കുന്നില്ലെന്നുറപ്പാക്കണം.

പിന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് ലഭിച്ചു കഴിഞ്ഞ ശേഷമുള്ളത് അക്കൂട്ടത്തിലെ മുന്നാക്കക്കാർക്ക് ലഭിക്കട്ടെ. അതോടൊപ്പം മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു കൂടി ഒരു നിശ്ചിതശതമാനം സംവരണം നൽകണം. എന്തുകൊണ്ട് ? പൊതുവിഭാഗത്തിലെ അവസരങ്ങളുടെ സിംഹഭാഗവും ആ വിഭാഗത്തിലെ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർ കയ്യടക്കുന്ന സ്ഥിതി ഒഴിവാക്കാൻ ഇതു സഹായിക്കും.

പിന്നാക്കപട്ടികജാതിപട്ടികവർഗ്ഗ സംവരണത്തിൽ കുറവു വരുത്താതെ തന്നെ മുന്നാക്കത്തിലെ പാവപ്പെട്ടവർക്കു കൂടി ചെറിയ സംവരണം ഏർപ്പെടുത്തുമ്പോൾ പൊതുവിഭാഗത്തിലെ അവസരങ്ങൾ മുഴുവൻ മുന്നാക്കക്കാരിലെ വെണ്ണപ്പാളി സ്വന്തമാക്കുന്നതു തടയാൻ സഹായിക്കില്ലേ? സാമൂഹിക പിന്നാക്കാവസ്ഥ എന്ന മാനദണ്ഡം വിട്ടുവീഴ്ച കൂടാതെ ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ എല്ലാ വിഭാഗത്തിലെയും അവശതയനുഭവിക്കുന്ന പാവപ്പെട്ടവരെക്കൂടി പരിഗണിക്കുന്ന വർഗ്ഗപരമായ ഒരു സമീപനമാണ് ഇതിനടിസ്ഥാനം.

ഈ നിലപാടിന്റെ അടിസ്ഥാനത്തിൽ ആദ്യം സ്വീകരിച്ച നടപടിയുമല്ല ദേവസ്വം ബോർഡ് നിയമന തീരുമാനത്തിലുണ്ടായത്. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ.ബേബി അവതരിപ്പിച്ച സ്വാശ്രയ നിയമം ഓർക്കുക. ആ നിയമത്തിലാണ് ഇന്ത്യയിലാദ്യമായി മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്കും അംഗപരിമിതർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും കൂടി പിന്നാക്കപട്ടികജാതിപട്ടികവർഗ്ഗത്തോടൊപ്പം സംവരണം ഏർപ്പെടുത്തിയത്. ഇനാംദാർ കേസിലെ വിധിയനുസരിച്ച് സ്വാശ്രയ കോളേജുകളിൽ സംവരണം അനുവദനീയമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നിയമം റദ്ദാക്കുകയായിരുന്നു.

സംവരണ വിഭാഗങ്ങളുടെ പങ്ക് കുറക്കാതെ തന്നെ (ദേവസ്വം ബോർഡിലാണെങ്കിൽ അത് വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്) മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്കു കൂടി സംവരണം ഏർപ്പെടുത്തുന്നതിന് മറ്റൊരു യൂക്തി കൂടിയുണ്ട്. സാമൂഹികപിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നടപടികളിലൊന്ന് എന്ന നിലയിൽ സംവരണത്തിന്റെ യുക്തിയും സാധുതയും മുന്നാക്കത്തിലെ പാവപ്പെട്ടവരെ മുൻനിർത്തി സംഘടിതമായി വെല്ലുവിളിക്കപ്പെടുകയും സംവരണവിരുദ്ധ അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്യുമ്പോൾ സംവരണം എന്ന ആശയത്തെ സംരക്ഷിക്കാനുതകുന്ന ഒരു പ്രായോഗിക സമീപനം കൂടിയാണിത്. സംവരണ വിരുദ്ധരുടെ ആക്രമണങ്ങളുടെ മുനയൊടിക്കാൻ ഈ സമീപനം സഹായകരമാവുകയും ചെയ്യും.

രണ്ടാമത്തെ വാദം സംവരണം ആവശ്യപ്പെടുന്ന, രാജ്യത്തെ മുന്നാക്കവിഭാഗക്കാരുടെ പ്രക്ഷോഭങ്ങൾക്ക് ശക്തി പകരുമെന്ന വാദത്തിൽ അടിസ്ഥാനപരമായ പിശകുണ്ട്. പട്ടേൽ, ജാട്ട്, ഗുജ്ജർ,മറാത്ത വിഭാഗക്കാരൊന്നും മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് സംവരണം വേണമെന്നല്ല തങ്ങളുടെ സമുദായങ്ങളെക്കൂടി പിന്നാക്ക സമുദായപ്പട്ടികയിലുൾപ്പെടുത്തി ആ വിഭാഗത്തിനുള്ള സംവരണത്തിന്റെ പങ്ക് തങ്ങൾക്കു കൂടി ലഭിക്കാൻ അവസരമൊരുക്കണമെന്നാണാവശ്യപ്പെടുന്നത്.

അങ്ങിനെ വരുമ്പോൾ നിലവിൽ പിന്നാക്ക സംവരണം കിട്ടിക്കൊണ്ടിരിക്കുന്നവരുടെ അവസരം പരിമിതപ്പെടുകയും പുതുതായി പട്ടികയിലുൾപ്പെടുന്ന താരതമ്യേന മുന്നിൽ നിൽക്കുന്ന വിഭാഗങ്ങൾ പിന്നാക്ക സംവരണത്തിന്റെ ഭൂരിഭാഗവും കരസ്ഥമാക്കുകയും ചെയ്യും. ഇവിടെ ചെയ്യുന്നത് സംവരണ വിഭാഗങ്ങളുടെ സംവരണാനുകൂല്യം സംരക്ഷിക്കുക മാത്രമല്ല വർദ്ധിപ്പിക്കുക കൂടി ചെയ്തു കൊണ്ട് പൊതുവിഭാഗത്തിന്റെ അവസരങ്ങൾ മുഴുവൻ അക്കൂട്ടത്തിലെ സമ്പന്നർ സ്വന്തമാക്കാതിരിക്കാൻ അതിലെ പാവപ്പെട്ടവർക്കു കൂടി പ്രാതിനിധ്യം ഉറപ്പാക്കുകയാണ്.

മൂന്നാമതായി, സംഘപരിവാറിന്റെ സംവരണ വിരുദ്ധതയും ഇടതുപക്ഷ നിലപാടും ഒന്നാണെന്നത് രാഷ്ട്രീയ വിരോധത്തിൽ നിന്നു മാത്രം ഉത്ഭവിക്കുന്ന അധിക്ഷേപമാണ്. സംഘപരിവാർ സംവരണം എന്ന ആശയത്തെ തന്നെ തള്ളുകയാണ്. ഇടതുപക്ഷം സംഘപരിവാറിന്റേതടക്കമുള്ള ആക്രമണങ്ങളിൽ നിന്ന് സംവരണം എന്ന ആശയത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും കുറച്ചുകൂടി വിപുലപ്പെടുത്തുകയുമാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പൂജാരികളായി അബ്രാഹ്മണരെയും ദളിതരെയും നിയമിക്കാനുള്ള ചരിത്രപരമായ തീരുമാനവും ഇന്ത്യയിലാദ്യത്തേതായിരുന്നല്ലോ. ദളിത് വിമോചനത്തിന്റെ ആത്യന്തിക പ്രശ്‌നം പൂജാരിയാവലാണോ എന്ന ചോദ്യം ഉന്നയിച്ച് ആ തീരുമാനത്തേയും പരിഹസിക്കുന്ന ദോഷൈകദൃക്കുകൾ അത് സംഘപരിവാറിന്റെ സവർണ്ണ ഹിന്ദുത്വത്തെയാണ് പൊളൡച്ചതെന്ന് മനസ്സിലാക്കിയില്ല പോലും. സംഘപരിവാറിനത് കൃത്യമായി മനസ്സിലായതുകൊണ്ടാണ് കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന ആക്രോശമുയർത്തുന്നതും ദളിത് പൂജാരിക്കെതിരെ സവർണ മേലാളൻമാർ പ്രത്യക്ഷ സമരമാരംഭിച്ചതും.

ഇരുപതാം നൂറ്റാണ്ടിൽ കമ്മ്യൂണിസ്റ്റുകാരടക്കമുള്ള പുരോഗമനശക്തികളുടെ നേതൃത്വത്തിൽ ദളിത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് ക്ഷേത്രവളപ്പിൽ കയറാനുള്ള അവകാശത്തിനായാണ് കേരളത്തിൽ പോരാട്ടം നടന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ക്ഷേത്രവളപ്പിൽ നിന്ന് ശ്രീകോവിലിനകത്തേക്കു കൂടി അവരെ പ്രവേശിപ്പിക്കുകയാണ്. ഇതുവരെ അകറ്റിനിർത്തപ്പെട്ടിടത്ത് പ്രവേശിക്കുന്നതിൽ നവോത്ഥാനത്തിന്റെ സയുക്തിക വളർച്ചയും തുടർച്ചയും കാണാൻ കഴിയാത്തവരാണ് ഇതാണോ ദളിത് വിമോചനം എന്ന മട്ടിൽ പിറുപിറുക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ആറ്റിൽ നിന്ന് മുങ്ങിയെടുത്ത ഒരു കല്ല് പ്രതിഷ്ഠിച്ചു കൊണ്ട് ശ്രീനാരായണഗുരു യാഥാസ്ഥികത്വത്തെ വിറകൊള്ളിച്ചപ്പോൾ പ്രതിഷ്ഠ നടത്താനുളള അവകാശമാണോ അവർണന്റെ ആത്യന്തിക പ്രശ്‌നം എന്ന് ഇക്കൂട്ടർ അന്നുണ്ടായിരുന്നെങ്കിൽ ചോദിച്ചുകൂടായ്കയില്ല. ഇത്തരത്തിലുള്ള ഓരോ നടപടികൾക്കും അതത് കാലത്തിനനുയോജ്യമായ പ്രതീകാത്മക പ്രാധാന്യമുണ്ട്. സംവരണനയം ഒരൊറ്റപ്പെട്ട നടപടിയല്ല എന്നും സാമൂഹിക നീതിയെക്കുറിച്ചുള്ള ഈ സർക്കാരിന്റെ സമഗ്ര സമീപനത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കാനാണ് ഇതു കൂടി കൂട്ടിച്ചേർത്തത്.

Fwd: Delivery Status Notification (Failure)


---------- Forwarded message ----------
From: Mail Delivery Subsystem <mailer-daemon@google.com>
Date: Sat, Nov 18, 2017 at 6:30 PM
Subject: Delivery Status Notification (Failure)
To: pularvettam@gmail.com


Address not found

Your message wasn't delivered to pularvettam.samvarana@blogger.com because the address couldn't be found, or is unable to receive mail.

Final-Recipient: rfc822; pularvettam.samvarana@blogger.com
Action: failed
Status: 5.0.0
Last-Attempt-Date: Sat, 18 Nov 2017 05:00:21 -0800 (PST)


---------- Forwarded message ----------
From: Pular Vettam <pularvettam@gmail.com>
To: pularvettam.samvarana@blogger.com
Cc: 
Bcc: 
Date: Sat, 18 Nov 2017 18:30:20 +0530
Subject: 'സംവരണ വിഷയത്തില്‍ പ്രഖ്യാപിത നിലപാട് തന്നെയാണ് ഇടതുപക്ഷത്തിന്'; വിമര്‍ശകര്‍ക്ക് കണക്കുനിരത്തി മറുപടിയുമായി എം ബി രാജേഷ്
'സംവരണ വിഷയത്തില്‍ പ്രഖ്യാപിത നിലപാട് തന്നെയാണ് ഇടതുപക്ഷത്തിന്';
വിമര്‍ശകര്‍ക്ക് കണക്കുനിരത്തി മറുപടിയുമായി എം ബി രാജേഷ്Saturday Nov 18,
2017
വെബ് ഡെസ്‌ക്‌
<http://www.deshabhimani.com/authors/%E0%B4%B5%E0%B5%86%E0%B4%AC%E0%B5%8D%20%E0%B4%A1%E0%B5%86%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B5%8D%E2%80%8C>

കൊച്ചി > ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ ചരിത്രപരമായ തീരുമാനമെടുത്ത എല്‍ഡിഎഫ്
സര്‍ക്കാരിനെതിരെ വ്യാജപ്രചരണം നടത്തുന്നവര്‍ക്ക് മറുപടിയുമായി എം ബി രാജേഷ്
എംപി. നേരത്തേ അംഗീകരിച്ചതും പ്രഖ്യാപിതവുമായ ആ നിലപാടിന് അനുസൃതമാണ്
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനമെന്ന് എം ബി രാജേഷ് പറഞ്ഞു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രിയായിരുന്ന എം എ
ബേബി അവതരിപ്പിച്ച സ്വാശ്രയ നിയമത്തിലാണ് ഇന്ത്യയിലാദ്യമായി മുന്നാക്ക
വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കും അംഗപരിമിതര്‍ക്കും മാനസിക വെല്ലുവിളി
നേരിടുന്നവര്‍ക്കും കൂടി പിന്നാക്കപട്ടികജാതിപട്ടികവര്‍ഗ്ഗത്തോടൊപ്പം സംവരണം
ഏര്‍പ്പെടുത്തിയത്.

സംവരണ വിഭാഗങ്ങളുടെ സംവരണാനുകൂല്യം സംരക്ഷിക്കുക മാത്രമല്ല വര്‍ദ്ധിപ്പിക്കുക
കൂടി ചെയ്തു കൊണ്ട് പൊതുവിഭാഗത്തിന്റെ അവസരങ്ങള്‍ മുഴുവന്‍ അക്കൂട്ടത്തിലെ
സമ്പന്നര്‍ സ്വന്തമാക്കാതിരിക്കാന്‍ അതിലെ പാവപ്പെട്ടവര്‍ക്കു കൂടി
പ്രാതിനിധ്യം ഉറപ്പാക്കുകയാണ് സരà