Saturday, 18 November 2017

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം: കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം-ആര്‍ ബാലകൃഷ്ണപിള്ള

തിരുവനന്തപുരം >  സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളില്‍ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള. 

തീരുമാനം എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണെന്നും ക്രിസ്ത്യാനികള്‍ക്കും ബ്രാഹ്മണ സമുദായത്തിലുമുള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം കൊണ്ടുവന്നതുകൊണ്ട് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും നിലവില്‍ പിന്നോക്കകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യമൊന്നും കുറയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

വ്യക്തിയുടെ സമ്പത്താണ് ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കുമ്പോള്‍ കാണിക്കേണ്ടത്. പാവപ്പെട്ടവന് എന്തെങ്കിലും കൊടുക്കുന്നത് അവന്റെ ജാതിയും മതവും നോക്കിയാകണമെന്ന് പറയുന്നത് മനുഷ്യത്വമല്ലെന്നും പിള്ള വ്യക്തമാക്കി.

No comments:

Post a Comment