കല്പറ്റ: സാമ്പത്തിക സംവരണംകൊണ്ട് മാത്രമേ ജനങ്ങള്‍ക്ക് തുല്യനീതി ലഭിക്കുകയുള്ളൂവെന്ന് മുന്നാക്കസമുദായ സംരക്ഷണമുന്നണി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. 

എല്ലാ മേഖലയിലും മുന്നാക്കക്കാരെ അവഗണിക്കുന്ന സ്ഥിതിയാണുള്ളത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. 

കെ. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. എ.പി. വാസുദേവന്‍ നായര്‍, കെ. ബാലകൃഷ്ണന്‍, സുജാത ഗോപാല്‍, പി. രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. 

ഭാരവാഹികള്‍: കെ. പ്രകാശന്‍ (പ്രസി.), ടി. സന്തോഷ്, പി.വി. സുജാത ഗോപാല്‍ (വൈസ് പ്രസി.), എം.വി. വേണുഗോപാല്‍ (സെക്ര.), പി.സി. സരിത (ജോ. സെക്ര.), എം.എ. രവീന്ദ്രകുമാര്‍ (ട്രഷ.).