പേരാമ്പ്ര: മുന്നാക്ക സമുദായംഗങ്ങള്‍ക്ക് അര്‍ഹമായ അനുകൂല്യം ലഭിക്കാന്‍ സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് മുന്നാക്ക സമുദായ ഐക്യമുന്നണി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.എം. അരവിന്ദാക്ഷ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സതീഷ് നായര്‍, വിജയകുമാരന്‍ നമ്പ്യാര്‍, മനോഹരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.