കൊച്ചി: സാമുദായിക സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണമാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം അപലപനീയമെന്ന് കെ.ആര്‍.എല്‍.സി.സി. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നാക്ക ജനവിഭാഗത്തിന് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിഷന്റെ വെളിപ്പെടുത്തലുകള്‍ ഇതിനു ഉദാഹരണമാണ്.
മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സംവരണം പിന്‍വാതിലിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചത് സുപ്രീം കോടതി തള്ളിക്കളഞ്ഞത് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ജാതി തിരിച്ചുള്ള കണക്കുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും കെ.ആര്‍.എല്‍.സി.സി. ആവശ്യപ്പെട്ടു.

No comments:
Post a Comment