തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സാമൂഹിക സമത്വമുന്നണി സംസ്ഥാനക്കമ്മിറ്റി കേരള സര്‍ക്കാരിനോടവശ്യപ്പെട്ടു. പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദേവസ്വം ബോര്‍ഡിലെ എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗസ്ഥന്മാരുടെ ജാതി തിരിച്ചുള്ള പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു.

മുന്നണി രക്ഷാധികാരി വി.ദിനകരന്‍, വര്‍ക്കിങ് പ്രസിഡന്റ് പി.രാമഭദ്രന്‍, ജനറല്‍ സെക്രട്ടറി എസ്.കുട്ടപ്പന്‍ ചെട്ട്യാര്‍, ട്രഷറര്‍ എ.കുമാരസ്വാമി ആചാരി, ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ ബി.സുബാഷ് ബോസ്, വി.വി.കരുണാകരന്‍, ടി.ജി.ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.