ഇരിങ്ങാലക്കുട: സാമ്പത്തിക സംവരണം മുന്നാക്ക സമുദായങ്ങള്‍ക്കും വേണമെന്ന് ശിവദ്വജ സേവാസമിതി സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയില്‍ നടന്ന സംസ്ഥാന സമ്മേളനം, വനിതാ സമ്മേളനം, ശിവസംഗമം എന്നിവ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ ഉദ്ഘാടനം ചെയ്തു.
മുന്നാക്ക സമുദായ സംരക്ഷണ മുന്നണി സംസ്ഥാന വനിതാ പ്രസിഡന്റ് ഉഷ പി. നമ്പൂതിരി അധ്യക്ഷയായിരുന്നു. വിവിധ മേഖലയില്‍ പ്രാഗല്ഭ്യം തെളിയിച്ച പ്രൊഫ. ഓമന, ശാന്ത നീലകണ്ഠന്‍, ശ്രീദേവി മനയമ്മ, സദനം കൃഷ്ണന്‍കുട്ടി, അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍, കുഴല്‍മന്ദം ജി. കൃഷ്ണകുമാര്‍, സൂരജ് നമ്പ്യാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വൈകീട്ട് നടന്ന സമാപനസമ്മേളനം കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍, വല്ലഭന്‍ നമ്പൂതിരി, മുരളീധരന്‍ പൊതുവാള്‍, കൗണ്‍സിലര്‍ സന്തോഷ് ബോബന്‍, ശൈലജ ഉണ്ണികൃഷ്ണന്‍, ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:
Post a Comment