നീലേശ്വരം: കേരളത്തിലെ മുന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ ഏറെ അവഗണനയും യാതനകളും അനുഭവിക്കുന്നുവെന്ന് കാഞ്ഞങ്ങാട് നിയോജകമണ്ഡലം മുന്നാക്ക സമുദായ സംരക്ഷണമുന്നണി കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പുവരുത്തുന്നതിനുവേണ്ടി സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് ഡോ. കെ.ആനന്ദ കാമത്ത് അധ്യക്ഷത വഹിച്ചു. മുന്നാക്കസമുദായ സംരക്ഷണ മുന്നണി സംസ്ഥാന പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍ പോറ്റി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.ടി.വി.മോഹനന്‍ മെംബര്‍ഷിപ്പ് വിതരണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എസ്.നായര്‍, എ.ജയരാമന്‍, വി.വി.രതീഷ്, കെ.പി.ജനാര്‍ദനന്‍, ടി.അരവിന്ദന്‍, കെ.ശ്രീകുമാര്‍, സാബു കവടിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.കുഞ്ഞിക്കണ്ണന്‍ നായര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ എ.രത്‌നരാജന്‍ നന്ദിയും പറഞ്ഞു.