കണ്ണൂര്‍: ദേവസ്വം നിയമനങ്ങളില്‍ മുന്നാക്കജാതിക്കാരിലെ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ദുരുദ്ദേശപരമാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അഭിപ്രായപ്പെട്ടു. എസ്.ഡി.പി.ഐ.യുടെ ബഹുജന്‍ മുന്നേറ്റയാത്രയുടെ വടക്കന്‍ മേഖലാജാഥയ്ക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസിനെ സഹായിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടുന്നവരെ തീവ്രവാദികളാക്കി മുദ്രകുത്തുകയാണ് -അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.ഉമര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം പി.അബ്ദുള്‍ഹമീദ്, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ബി.ശംസുദീന്‍ മൗലവി, അജ്്മല്‍ ഇസ്മായില്‍, പി.കെ.ഉസ്മാന്‍ പെരുമ്പിലാവ്, ജലീല്‍ നീലാമ്പ്ര, കെ.കെ.അബ്ദുള്‍ജബ്ബാര്‍, ഖാജാ ഹുസൈന്‍, പി.ആര്‍.കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് മണിക്കൂറുകള്‍ക്കൊണ്ട് പിഞ്ചുകുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുള്‍ തമീമിനെ ചടങ്ങില്‍ ആദരിച്ചു.

No comments:
Post a Comment