പൂക്കോട്ടുംപാടം: എല്ലാ പൗരന്‍മാര്‍ക്കും തുല്ല്യനീതി ഉറപ്പു വരുത്തുവാന്‍ സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന് മലബാര്‍ നായര്‍ സമാജം വില്ല്വത്ത് കരയോഗം ആവശ്യപ്പെട്ടു. പൂക്കോട്ടുംപാടം വിദ്യാകോളേജില്‍ നടന്ന കുടുംബസംഗമം രക്ഷാധികാരി കെ.ആര്‍. ഭാസ്‌കരപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി എം.പി. പ്രദീപ് കുമാര്‍ ഭദ്രദീപം കൊളുത്തി. ഓര്‍ഗനൈസിങ് സെക്രട്ടറി ഹരികൃഷ്ണന്‍ കുട്ടികള്‍ക്കുള്ള സമ്മാന വിതരണം നിര്‍വഹിച്ചു. ഒ.ഗംഗാധരന്‍, സംസ്ഥാന സെക്രട്ടറി മോഹന്‍ദാസ്, ട്രഷറര്‍ ദേവീദാസന്‍ നായര്‍, സി. വേണുഗോപാലന്‍, പി.എന്‍. സോമശേഖരന്‍, പി.ജി. സന്തോഷ്, മോഹന്‍ദാസ്, വെങ്ങത്താറ്റില്‍ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായി.