ആലപ്പുഴ: ബ്രാഹ്മണ വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം അനുവദിക്കണമെന്ന് ബ്രാഹ്മണ ഫെഡറേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മുന്നാക്ക വികസന കോര്‍പ്പറേഷനില്‍ പ്രാതിനിധ്യ അനുവദിക്കണമെന്നും വിധവകള്‍ക്ക് വീടുവെക്കാന്‍ രണ്ടു ലക്ഷം രൂപ സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു എന്‍. പൈ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യന്‍ നമ്പൂതിരി, മോഹനന്‍പോറ്റി, കേശവന്‍ പോറ്റി, കൃഷ്ണമല്ലന്‍, ശിവകുമാര്‍ ഷേണായി, വെങ്കടേശ്വര പൈ, ജയപ്രകാശ്, അലോണ്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.